Attend Mock Interview @ Code Malayalam

Free ആയി ഒരു mock technical ഇന്റർവ്യവിൽ പങ്കെടുക്കാൻ pingme@codemalayalam.in എന്ന ഐഡിയിൽ നിങ്ങളുടെ resume അയക്കുക. Email Subjectൽ നിങ്ങളുടെ പേരും പിന്നെ Request for mock interview എന്നും രേഖപ്പെടുത്തുക.
* താഴെ കൊടുത്തിരിക്കുന്നത് മുഴുവൻ വായിച്ച ശേഷം മാത്രം email അയക്കുക.
ഇതുവഴി നിങ്ങളുടെ ടെക്നിക്കൽ skill എവിടെ നിൽക്കുന്നു എന്നൊരു വ്യക്തമായ ഒരു രൂപം കിട്ടും. അത് വച്ച് നിങ്ങൾക്ക് എത്ര improve ചെയ്യാം എന്ന് മനസ്സിലാക്കാം.
ഇവിടെ നിങ്ങളുടെ ടെക്നിക്കൽ skill മാത്രമാണ് അളക്കുന്നത്.
ഇന്റർവ്യൂ Google Meet വഴി ആയിരിക്കും. Resume അയച്ചാൽ കുറച്ച് ദിവസത്തിനകം നിങ്ങൾക്ക് ഒരു Google Meet Invite വരും.
ഇന്റർവ്യൂ ദൈർഗ്യം കൂടിവന്നാൽ 30 മിനിറ്റ് ആയിരിക്കും.
ഇന്റർവ്യൂ സമയം camera switch on ആവേണ്ടത് അത്യാവശ്യമാണ്.
ഇന്റർവ്യൂ രണ്ടു ഘട്ടമായിരിക്കും. ഒന്ന് theoraticalഉം അടുത്ത് നിങ്ങൾ code ചെയ്ത് കാണിക്കേണ്ടതാണ്.
Code ചെയ്ത് കാണിക്കാൻ നിങ്ങൾക്ക് സൗകര്യമുള്ള ഏതെങ്കിലും ഒരു code editor (vscode, jsfiddle etc..) screen share ചെയ്ത് കാണിക്കണ്ടത് അത്യാവശ്യമാണ് .
ഇന്റർവ്യൂവിനു ശേഷം result നിങ്ങളുടെ emailൽ വരുന്നതായിരിക്കും. നിങ്ങൾ എവിടെയാണ് improve ചെയ്യേണ്ടത് തുടങ്ങിയ വിവരങ്ങളായിരിക്കും അതിൽ ഉണ്ടാവുക.
ഇതൊരു professional service അല്ല. 20+ വർഷം coding experienceഉം. പല ഇന്റർവ്യൂ ചെയ്ത experience ഉള്ളതുകൊണ്ടും. codemalayalam follow ചെയ്യുന്നവർക്ക് ഒരുക്കുന്ന ഒരു ചെറിയ സേവനം മാത്രമാണ് ഇപ്പോൾ ഇത്.
ഇത് ഏതെങ്കിലും ഒരു കോഴ്സിനു ചേരാനോ അതോ ഏതെങ്കിലും ജോലി/internship അവസരങ്ങൾക്കോ ഉള്ള ഒരു ആദ്യ പടിയല്ല. ഞാൻ ഒരു മുഴുവൻ സമയ ജോലി ചെയ്യുന്ന ആളാണ്. ഒരു കോഴ്സ് വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു സമയം ഉണ്ടാവും എന്ന് തോന്നുന്നില്ല. At best, interview നന്നായി വന്നാൽ എനിക്ക് പരിചയമുള്ള കമ്പനികൾക്ക് നിങ്ങളുടെ resume എന്റെ feedback വച്ച് forward ചെയ്യാം. ബാക്കി ഒക്കെ നിങ്ങളുടെ പ്രാർത്ഥന പോലെ നടക്കുട്ടെ :)